കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

6.ആലപ്പുഴ ബീച്ച്, ആലപ്പുഴ( Alappuzha Beach)

ആലപ്പുഴ നഗരത്തിന് സമീത്താണ് ഇവിടുത്തെ കടല്‍ത്തീരം. 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടൊരു കാഴ്ചയാണ്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബീച്ചിലെത്താം. തെങ്ങും കവുങ്ങുമെല്ലാം നിറഞ്ഞ ഈ അറബിക്കടല്‍ത്തീരം മനോഹരമാണ്. വര്‍ധിച്ചുവരുന്ന സഞ്ചാരികളെ മുന്‍നിര്‍ത്തി അടുത്തകാലത്ത് ആലപ്പുഴ ബീച്ചില്‍ സൗന്ദര്യവല്‍ക്കരണം നടത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിയ്ക്കാവുന്ന ഒരു പാര്‍ക്കും ബീച്ചിലുണ്ട്. 


 കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയിലെ ബീച്ച് വളരെ മനോഹരമാണ്. തഷാന്‍, സുറ തുടങ്ങിയ സിനിമകള്‍ ഈ ബീച്ചിലാണ് ഷൂട്ട് ചെയ്തത്. കായലിന് പേരുകേട്ട സ്ഥലമാണെങ്കിലും ആലപ്പുഴയിലെ ഈ ബീച്ച് കാണാനും നിരവധി ആളുകള്‍ എത്താറുണ്ട്.



നവംബര്‍-ഫെബ്രുവരി മാസങ്ങള്‍ക്കിടയിലുള്ള കാലമാണ് ആലപ്പുഴ സന്ദര്‍ശനത്തിന് അനുയോജ്യം. ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗവും, റെയില്‍മാര്‍ഗ്ഗവും ഇവിടെയെത്താം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ആലപ്പുഴയ്ക്ക് ഏറ്റവും അടുത്തുള്ളത്. ദേശീയ പാത 47 കടന്നുപോകുന്നത് ആലപ്പുഴ നഗരത്തിലൂടെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്ന തീവണ്ടികള്‍ ആലപ്പുഴ വഴികടന്നുപോകുന്നുണ്ട്.

Comments

Post a Comment

Popular posts from this blog

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

ഊട്ടി മലകളുടെ റാണി (ooty queen of hill station)

Meesapulimala (മീശപുലിമല ട്രെക്കിങ്ങ്)