Posts

Showing posts from September, 2016

Alleppey (Venice Of The East)

Image
Alleppey (Venice Of The East) Founded by Raja Keshawadasan, the Diwan of Travancore in the year 1762, the town of Alleppey is engulfed by the Arabian sea with vast lakes, lagoons and water rivers surrounding it. Alleppey, a small but wonderful district of Kerala, India is bounded with immense natural beauty. Nicknamed all over the world as the Venice of the East, this backwater town lies in close proximity to the sea. The cheerful people of the town adds charm to its pristine beauty and makes it one of the popular travel destination of South India. Alleppey has gained eminence as a fascinating travel destination of India of lot of tourists due to its magnificent backwater sceneries, boat races, house boat holidays and the enthralling beaches. The region of Kuttanad, that fall in Alleppey which is entirely covered with lush green paddy fields, towering coconut trees, shimmering water canals is called the Rice Bowl of Kerala and it is one of the least plac...

VAGAMON

Image
Vagamon is a  hill station  located in  Kottayam - Idukki  border of Idukki district of  Kerala ,  India . It has a cool climate with the temperature between 10 and 23 °C during a summer midday. It is situated 1,100 metres above sea level. Vagamon was discovered by the British who found the place ideal for tea plantations and they were followed by Christian missionaries who built their abode of service at Kurisumala in Vagamon.  National Geographic Traveler  has listed Vagamon on their directory of the '50 most attractive places to visit in India’. Still untouched by commercialisation, the sleepy town with its scenic valleys, beautiful green meadows, enchanting pine forests, mists, fogs, tea estates, waterfalls with the overall greenery is really striking. The landscape is mostly hilly bald with green meadows. Vagamon is also home to a large variety of flowers and  orchids . Cuddled up within three striking hills Tha...

രാമക്കൽ‌മേട് (Ramakkalmedu, Idukki)

Image
രാമക്കൽ‌മേട്   പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരം കീഴടക്കി രാമക്കൽ‌മേടിന്റെ ഉച്ചിയിൽ എത്തിയാൽ തമിഴ്നാടിന്റെ സൗന്ദര്യം കാണാം. ഓരോ യാത്രകളിലും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ചിലർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽ‌മേട്. കേരളത്തിന്റെ മലമുകളിൽ നിന്ന് തമിഴ്നാട് നോക്കികാണുന്നതിന്റെ ത്രില്ല് അവിടെ ചെന്നാൽ മാത്രമേ അറിയാൻ കഴിയു. ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് അതിർത്തിയിൽ ആണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഈ മലയിൽ കയറി നിന്നാൽ തമിഴ്നാട്ടിലെ സമതലപ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കാം. വിമാനത്തിലെ വിൻഡോയിലൂടേ ഭൂമിയിലെ കാഴ്ചകൾ കാണുന്ന അതേ അനുഭൂതിയായിരിക്കും ഇവിടെ എത്തിയാൽ നിങ്ങൾക്ക് ഉണ്ടാവുക.     ചരിത്ര പ്രധാന്യമുള്ള ഈ മലനിരയിലേക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്. രാമക്കൽ‌മേടിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന...

Meesapulimala (മീശപുലിമല ട്രെക്കിങ്ങ്)

Image
Meesapulimala (മീശപുലിമല ട്രെക്കിങ്ങ്)   2640 മീറ്റർ ഉയരമുള്ള മീശപുലിമല, ഗുജറാത്ത്‌ അതിർത്തിലെ തപ്തി നദീതീരം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന സഹ്യപർവത നിരകളിലെ ട്രെക്ക് ചെയ്യാൻ അനുവദനീയമായ ഏറ്റവും ഉയരമുള്ള പർവതമാണ് (ഏറ്റവും ഉയരമുള്ള പർവതം 2690 മീറ്റർ ഉയരമുള്ള ആനമുടി ആണ്, എങ്കിലും അങ്ങോട്ട് പ്രവേശനം അനുവദനീയമല്ല). നയനമനോഹരമായ പുൽമേടുകൾ താണ്ടുമ്പോഴും മുകളിലെത്തുമ്പോഴും ഉള്ള കാഴ്ചകൾ അതിമനോഹരമാണ്. മേഘങ്ങൾ നമുക്കു താഴെ, ഇടക്ക് മഞ്ഞിൽ പൊതിയുന്ന മലകൾ, മഞ്ഞു മാറുമ്പോൾ കാണുന്ന വിസ്മയങ്ങൾ. നേപ്പാളിന്റെ ദേശിയ പുഷ്പവും അരുണാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്‌പവുമായ റോഡോഡെൻഡ്രോൺ മീശപുലിമലയിൽ സാധാരണമാണ്. കുറിഞ്ഞി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും കരിംകുളവും കണ്ടുള്ള KFDC മീശപുലിമല ട്രെക്കിങ്ങ് അത്യന്തം ഹൃദ്യവും ഓർമകളിൽ തങ്ങി നിൽക്കുന്നതുമാണ്. റോഡോ വാലിയിൽ നിന്നുമുള്ള ട്രെക്ക് താരതമ്യേനെ ആയാസരഹിതവുമായതിനാൽ ട്രെക്കിങ്ങിൽ മുൻപരിചയം ഇല്ലാത്തവർക്കും പരിഗണിക്കാവുന്നതാണ്. മീശപുലിമല ട്രെക്കിങ്ങ് നടത്തുന്ന മൂന്നാർ KFDC ഉദ്യോഗസ്ഥരിൽ നിന്നും അറിഞ്ഞ ചില വിവരങ്ങൾ അത്ര സുഖകരമായിരുന്നില്ല. പര...

TIPS TO ESCAPE FROM ELEPHANT

Image
  TIPS TO ESCAPE FROM ELEPHANT       ഐതിഹ്യമാല രചിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി തന്റെ കഥാപരമ്പരയിലെ കഥകളോരോന്നും അവസാനിപ്പിച്ചിരുന്നത് ഒരു ആനക്കഥയോടെയാണ്. എന്നില്‍ സംഭ്രമം നിറയ്ക്കുകയും ഭാവനയുടെ ചക്രവാകങ്ങള്‍ വികസിപ്പിക്കുകയും ചെയ്ത മഹാനായ ആ കഥാകാരനോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍, ഈ പരമ്പരയും ആനക്കഥയോടെ അവസാനിപ്പിക്കാനാണ് ഞാനുദ്ദേശിക്കുന്നത്. കൊതുകിനെ കൊല്ലാന്‍ കൂടം വേണോ ? എന്തെങ്കിലും ചര്‍ച്ച ചെയ്യുമ്പോഴെല്ലാം എന്റെ സുഹൃത്ത് അനില്‍ കുമാര്‍ എടുത്തുചോദിക്കാറുണ്ട്. ആനകളില്‍ നിന്ന് രക്ഷ നേടുന്നതിനെ കുറിച്ച് എഴുതാന്‍ ആലോചിച്ചപ്പോള്‍ മനസ്സില്‍ വന്നത് ആ ചോദ്യമാണ്. രക്ഷാപ്രശ്‌നങ്ങളെ കുറിച്ചുള്ള പരമ്പരയില്‍ ആനക്കാര്യം ചേര്‍ക്കുന്നത് കാര്യത്തിന്റെ ഗൗരവം കെടുത്തുമോ ? ആളുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന അലഞ്ഞുതിരിയുന്ന പട്ടികളില്ലേ, അവയെക്കുറിച്ചെഴുതേണ്ടേ ? എന്തുകൊണ്ട് പാമ്പുകളെ വിട്ടുകളയുന്നു ? ഈ നിലയ്ക്ക പോയാല്‍ കൊതുകുകടിയെക്കുറിച്ചെഴുതെണമെന്ന് ആവശ്യപ്പെട്ടാലോ ? എന്തായാലും, ആന കേരളത്തിലൊരു പ്രശ്‌നം തന്നെയാണ്. മാസത്തിലൊരിക്കലെങ്കിലും, ക്ഷേത്രത്...
Image
കൂർഗ് കണ്ണൂർ ജില്ലയുടെ കിഴക്കേയറ്റമായ ഇരിട്ടി വഴി കൂട്ടുപുഴയിലേയ്ക്ക്. പണ്ട് ബ്രിട്ടീഷുകാര് നിര്മ്മിച്ച ഇടുങ്ങിയ പാലം കടന്നാല് കർണ്ണാടകയിലേയ്ക്ക് കടക്കുകയായി. പിന്നെ വനത്തിലൂടെ ചുരം കയറ്റം. യാത്ര അവസാനിക്കുന്നത് വിരാജ്പേട്ടയിലാണ്. പഴയ കുടക് രാജാവായിരുന്ന വീരരാജേന്ദ്രന്റ െ ഓര്മ്മകളുണര്ത്തുന്ന വീരരാജ പേട്ട ആണത്രേ പില്കാലത്ത് വിരാജ്പേട്ട ആയത്. ഈ വഴി കൂടാതെ വയനാട് ചുരം കയറി തോല്പെട്ടി വഴി കുടകിന്റെ അതിര്ത്തി ഗ്രാമമായ കുട്ടയില് എത്തുന്ന യാത്രാമാര്ഗവും ഉണ്ട്.ചന്നം പിന്നം പെയ്യുന്ന മഴയോട് കിന്നാരം പറഞ്ഞ്,കോടമഞ്ഞിന്റെ കമ്പളം പുതച്ച് കുടകിന്റെ കാഴ്ചകളിലേയ്ക്ക് ഇറങ്ങി.. ഗതകാല പ്രൗഢി കൈവിടാതെ മടിക്കേരി ജില്ലാ ആസ്ഥാനം കൂടിയായ മടിക്കേരി പട്ടണത്തെ കുടകിന്റെ ഹൃദയമായാണ് വിലയിരുത്തപ്പെട ുന്നത്.ബ്രിട്ടീഷുകാര് മെര്ക്കാറ എന്നു വിളിച്ചിരുന്ന മടിക്കേരിയുടെ പ്രധാന ആകര്ഷണം കോട്ടയും കൊട്ടാരവുമാണ്.പ്രധാന സര്ക്കാര് ഓഫീസുകള് പ്രവര്ത്തിക്കു ന്നത് ഇതിനുള്ളില് ആയതിനാല് ഇന്നും കുടകിന്റെ ഭരണം നിയന്ത്രിക്കുന് നത് ഈ കൊട്ടാരത്തില് നിന്നാണെന്നു പറയാം.ഗതകാല പ്രൗഢിയുടെ തലയെടുപ്പില് സന്ദര്ശകരെ സ്വാഗത...

എടയ്ക്കല്‍ ഗുഹകള്‍

Image
എടയ്ക്കല്‍ ഗുഹകള്‍(Edakkal caves) നമ്മുടെ മുന്‍ഗാമികളെക്കുറിച്ചും അവരുടെ ജീവിതരീതിയെക്കുറിച്ചുമെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വടക്കന്‍ കേരളത്തിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 10 km അകലെ നെന്മേനി പഞ്ചായത്തില്‍ അമ്പലവയലില്‍ അമ്പുകുത്തി മലയിലുള്ള എടക്കല്‍ ഗുഹകള്‍ ഒരനുഗ്രമായിരിക്കും. മനുഷ്യവാസത്തിന്റെ ആദികേന്ദ്രങ്ങളിലൊന്നായി കരുതാവുന്ന ഇടയ്ക്കല്‍ ഗുഹകളില്‍ ശിലാലിഖിതങ്ങളും കല്ലില്‍ കൊത്തിയ മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളും മനുഷ്യരുടെ പ്രത്യേക കേശാലങ്കാരങ്ങളും സ്വസ്തിക രൂപം, ചക്രം, വില്ല്, കത്തി, വൃക്ഷം എന്നിവയുടെ ചിത്രണങ്ങളും കാണാം. 4000 വര്‍ഷത്തോളം പഴക്കമുണ്ടെന്നു കരുതുന്ന ഈ രീതിയിലുള്ള ഗുഹാചിത്രങ്ങള്‍ പിന്നീടു കണ്ടെത്തിയിട്ടുള്ളത് സിറിയയിലെ യൂറോപ്യന്‍ ആല്‍പ്‌സിലും ആഫ്രിക്കയിലെ പാറ നിറഞ്ഞ ചില പ്രദേശങ്ങളിലും മാത്രമാണ്. എത്തിച്ചേരുവാന്‍: കോഴിക്കോട്-മ്മെസൂര്‍ ദേശീയ പാത 766 കടന്നു പോകുന്നതു വയനാട് ജില്ലയില്‍ കൂടെ ആണ്. വയനാടിലേക്ക് എത്തിച്ചേരുവാന്‍ ഏറ്റവും അടുത്ത പട്ടണം കോഴിക്കോട് ആണ്. ഏറ്റവും അടുത്ത റയില്‍വേ സ്റ്റേഷന്‍:  കോഴിക്കോട്, സുല്‍ത...

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

Image
7.ശംഖുമുഖം ബീച്ച്, തിരുവനന്ത‌പുരം തിരുവനന്തപുരം ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മറ്റൊരു ബീച്ചാണ് ശംഖുമുഖം ബീച്ച്. കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത ജലകന്യക എന്ന ശില്പം ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. 8.ചാവക്കാട് ബീച്ച് തൃശൂര്‍ ജില്ലയിലെ ചാവക്കാടാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലേയായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് കാണാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.  ആധുനികവല്‍ക്കരണം കൊണ്ട് മലിനമായിട്ടില്ലാത്ത വൃത്തിയുള്ള കടല്‍ത്തീരമാണ് ചാവക്കാട് ബീച്ചിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന ഒരു ഘടകം. വിളക്കുമാടവും നെടുനീളന്‍ തെങ്ങിന്‍തോപ്പുകളുമടങ്ങിയ മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ കിട്ടും ചാവക്കാട് ബീച്ചില്‍ നിന്നും.   തൃശ്ശൂര്‍ ജില്ലയിലെ മനോഹരമായ കാഴ്ചകളിലൊന്നാണ് ചാവക്കാട് ബീച്ച്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ച്. ഗുരുവായൂര്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതിചെയ്യുന്നത്...

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

Image
6.ആലപ്പുഴ ബീച്ച്, ആലപ്പുഴ( Alappuzha Beach) ആലപ്പുഴ നഗരത്തിന് സമീത്താണ് ഇവിടുത്തെ കടല്‍ത്തീരം. 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടൊരു കാഴ്ചയാണ്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബീച്ചിലെത്താം. തെങ്ങും കവുങ്ങുമെല്ലാം നിറഞ്ഞ ഈ അറബിക്കടല്‍ത്തീരം മനോഹരമാണ്. വര്‍ധിച്ചുവരുന്ന സഞ്ചാരികളെ മുന്‍നിര്‍ത്തി അടുത്തകാലത്ത് ആലപ്പുഴ ബീച്ചില്‍ സൗന്ദര്യവല്‍ക്കരണം നടത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിയ്ക്കാവുന്ന ഒരു പാര്‍ക്കും ബീച്ചിലുണ്ട്.   കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയിലെ ബീച്ച് വളരെ മനോഹരമാണ്. തഷാന്‍, സുറ തുടങ്ങിയ സിനിമകള്‍ ഈ ബീച്ചിലാണ് ഷൂട്ട് ചെയ്തത്. കായലിന് പേരുകേട്ട സ്ഥലമാണെങ്കിലും ആലപ്പുഴയിലെ ഈ ബീച്ച് കാണാനും നിരവധി ആളുകള്‍ എത്താറുണ്ട്. നവംബര്‍-ഫെബ്രുവരി മാസങ്ങള്‍ക്കിടയിലുള്ള കാലമാണ് ആലപ്പുഴ സന്ദര്‍ശനത്തിന് അനുയോജ്യം. ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗവും, റെയില്‍മാര്‍ഗ്ഗവും ഇവിടെയെത്താം. കൊച്ചി അന്താരാഷ്ട്ര വി...

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

Image
5.ചേറായി ബീച്ച് വൈപ്പിന്‍ ദ്വീപിനടുത്തുള്ള ചെറായി ബീച്ചിലേക്ക് കൊച്ചി നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട്. കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളിലൊന്നാണ് ചെറായി ബീച്ച്. കടലില്‍ കുളിക്കാനെത്തുന്നവര്‍ക്ക് പ്രിയപ്പെട്ട ചെറായി ബീച്ചില്‍ നിന്നാല്‍ അറബിക്കടലിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം. തെങ്ങും നെല്‍പാടങ്ങളുമുള്ള ചെറായി കേരളത്തിന്റെ കേരളത്തിന്റെ തനതുഭംഗി നല്‍കുന്നു.കടല്‍മാര്‍ഗവും റോഡ് മാര്‍ഗവും എളുപ്പത്തില്‍ ഇവിടെയെത്താം. ടൂറിസ്റ്റുകള്‍ക്കായി കടല്‍വിഭവങ്ങള്‍ വിളമ്പുന്ന നിരവധി ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഒപ്പം മികച്ച താമസസൗകര്യവും ചെറായില്‍ ലഭ്യമാണ്. കടല്‍വിഭവങ്ങളും ആഘോഷങ്ങളും പൊടിപൊടിക്കുമെങ്കിലും ചെറായി ബീച്ചില്‍ മദ്യം അനുവദനീയമല്ല. പോലീസ് പിടിച്ചാല്‍ പിഴയും അടക്കേണ്ടിവരും ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടിവരും.   എറണാകുളം ജില്ലയിലെ വൈപ്പിനിലാണ് ചേറായി ബീച്ച് സ്ഥിതി ചെയ്യുന്നത്. കൊച്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. 6 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് പരവൂര്‍ ആണ് ചേറായില്‍ ബീച്ചിന് അടുത്തുള്ള നഗരം. പത്ത് കിലോമീറ്റര്‍ അകലെയായാണ് കൊട...

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

Image
4.പയ്യാമ്പലം ബീച്ച് സാഹസിക പ്രിയരുടെ സ്വന്തം പയ്യാമ്പലം ബീച്ച് പയ്യാമ്പലം എന്നാല്‍ ശ്മശാനഭൂമി എന്നായിരുന്നു കുറച്ചുവര്‍ഷങ്ങള്‍ മുമ്പ് വരെ ആളുകള്‍ ധരിച്ചു വച്ചിരുന്നത്. എ കെ ജിയെ പോലെ കേരളം കണ്ട രാഷ്ട്രീയ മഹാരഥന്‍മാരുടെ സ്മൃതി മണ്ഡപം ഉള്‍പ്പെടുന്ന ഒരു ശ്മാശാനം പയ്യാമ്പലം എന്ന വിശാല വിനോദ സഞ്ചാര ഭൂമികയില്‍ ഉണ്ടെങ്കിലും അത് മാത്രമാണ് പയ്യാമ്പലം എന്ന് ആരും കരുതരുത്. കണ്ണൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ( ഏകദേശം 2 കിലോമീറ്റര്‍) സ്ഥിതിചെയ്യുന്ന ഈ ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് ഒരു പറുദീസയായിരിക്കും. പ്രണയിതാക്കള്‍ക്ക് ഒരുമിച്ചിരുന്ന് ഐസ്ക്രീം നുണയാനുള്ള പാര്‍ക്കുമുതല്‍, സാഹസികരായ സഞ്ചാര പ്രിയര്‍ക്കുള്ള പാരാസെയിലിംഗ് വരെ പയ്യാമ്പലത്ത് ഒരുക്കിയിരിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പിന്നെ എന്തിന്‌ മറ്റൊരു ബീച്ച് പരതിപോകണം. ബീച്ചുകള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തിലെ മറ്റൊരു മനോഹര ബീച്ചാണ് പയ്യാമ്പലം എന്ന് അവിടെ പോയിട്ടുള്ളവര്‍ക്ക് അറിയാം. വെള്ളമണല്‍ നിറഞ്ഞ പയ്യാമ്പലം ബീച്ചിന്‍റെ സൌന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും നല്ലസമയം സായാഹ്നമാണ്. പക്ഷെ പയ്യാമ്പലത്തെ സായാഹ്ന കാഴ്ചകള്‍ മാത്...

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

Image
3.മുഴപ്പിലങ്ങാട് ബീച്ച് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ച് കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നാല് കിലോമീറ്റര്‍ ആണ് ഈ ബീച്ചിന്റെ നീളം. കണ്ണൂരിനും തലശ്ശേരിക്കും മധ്യേ എന്‍ ച്ച് 66ല്‍ ആണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഡ്രൈവ് ഇന്‍ ബീച്ച് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന‌ത് മുഴപ്പില‌ങ്ങാട് ബീച്ചാണ്. ഇന്ത്യയിലെ തന്നെ ഏറ്റ‌വും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പില‌ങ്ങാ‌ട് ബീച്ച് സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലാണ്. അറബിക്കടലിന്റെ കരയിലായി നാലു കിലോമീറ്ററോളം നീണ്ട് കിടക്കു‌ന്ന ഈ മണല്‍പരപ്പില്‍ ഡ്രൈവ് ചെയ്യാന്‍ നി‌രവധി ആളുകല്‍ എത്താറുണ്ട്. എത്തിച്ചേരാന്‍ കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാ‌യി ദേശീയ പാത 17ന് സമാന്തരമായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്ന‌ത്. കണ്ണൂരില്‍ ‌നിന്ന് 15 കിലോമീറ്ററും തലശ്ശേരിയില്‍ നിന്ന് 7 കിലോമീറ്ററും യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്തിച്ചേരാം. കനത്തമഴയുള്ള സമയങ്ങളൊഴികെ ബാക്കി ഏത് സമയത്തും ഇവിടെ സന്ദര്‍ശിക്കാം.   മരുഭൂമിപോലെ കണ്ണാത്തദൂരത്തോളം പരന്ന് കിടക്കുന്ന മണല്‍പ്പരപ്പാണ് മുഴ‌പ്പിലങ...

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

Image
2.കാപ്പാട് ബീച്ച്, കോഴിക്കോട്‌  ചരിത്രപ്രാധാന്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന കോഴിക്കോട്ടെ മനോഹരമായ കടല്‍ത്തീരമാണ് കാപ്പാട് ബീച്ച്. കോഴിക്കോട്ട് നിന്നും 18 കിലോമീറ്റര്‍ അകലത്തിലാണ് കാപ്പാട് ബീച്ച്. 1498 ല്‍ പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത് കാപ്പാടാണ്. തുടര്‍ന്ന് നിരവധി വിദേശരാജ്യങ്ങളിലേക്കും കോളനി വാഴ്ചയിലേക്കും നീണ്ട കഥകള്‍ പറയാനുണ്ട് കാപ്പാടിന്. വാസ്‌കോ ഡ ഗാമ കപ്പലിറങ്ങിയതിന്റെ ഓര്‍മയ്ക്കായുള്ള ഒരു സ്മാരകഫലകവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായ പാറക്കൂട്ടങ്ങളും ഒരു ചെറുക്ഷേത്രവും കാപ്പാട് കടല്‍ത്തീരത്ത് കാണാം. 800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രമാണ് കാപ്പാട് ബീച്ചിലെ പ്രധാന കാഴ്ചകളിലൊന്ന്. ആയുര്‍വേദ ചികിത്സയ്ക്കും മറ്റും പേരുകേട്ട കാപ്പാട് നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരുന്നു. വേനല്‍ക്കാലത്തെ അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് നിരവധി കാഴ്ചകളും റിസോര്‍ട്ടുകളും നിറഞ്ഞ കാപ്പാട് ബീച്ച്.

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

Image
കോവളം ബീച്ച്  Pic courtesy: Wikipedia കേരളത്തിലെ ബീച്ചുകളില്‍ ഏറ്റവും പ്രശസ്തമായത് കോവളം ബീച്ചാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി സഞ്ചാരികളാണ് ദിവസേന ഈ ബീച്ച് സന്ദര്‍ശിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍ കഥകളേറെയുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം.  തെങ്ങിന്‍കൂട്ടങ്ങള്‍ നിറഞ്ഞ കോവളത്തിന് എത്രയും ചേരുന്നതാണ് ഈ പേര്. കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്, എത്രയും അര്‍ത്ഥവത്തായ വിളിപ്പേര്. ബീച്ചുകളാണ് കോവളത്തിന്റെ എല്ലാം. മനോഹരമായ കോവളം ബീച്ചുകളിലൂടെയുള്ള ഒരു നടത്ത ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ഒന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരുവശത്ത് പച്ചപ്പും മറുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും തുളുമ്പുന്ന കോവളം അത്യപൂര്‍വ്വമായ കാഴ്ചയാകുമെന്ന കാര്യമുറപ്പ്. മൂ...
Image
500 രൂപയ്ക്ക് 24 മണിക്കൂര്‍ ജയില്‍ വാസം 500 രൂപയ്ക്ക് 24 മണിക്കൂര്‍ ജയില്‍ വാസം ; അനുഭവം പങ്കുവെച്ച്‌ ആദ്യ സന്ദര്‍ശകന്‍ ഹൈദരാബാദ് : തെലുങ്കാനയിലെ മെഡാക്ക് ജയിലില്‍ 500 രൂപ അടച്ചാല്‍ 24 മണിക്കൂര്‍ ജയിലില്‍ ചിലവഴിക്കുന്ന ജയില്‍ ടൂറിസം പദ്ധതി ആവിഷ്കരിച്ചിരുന്നു. ആകര്‍ഷകമായ ഇത്തരമൊരു അവസരത്തിനായി ദിവസങ്ങളോളും ആരും എത്തിയിരുന്നില്ല. സംഭവം മാധ്യമങ്ങള്‍ റിപ് പോര്‍ട്ട് ചെയ്തതോടെ ജയില്‍ അനുഭവം അറിയാന്‍ ആദ്യ ടൂറിസ്റ്റ് ഹിന്ദുസ്ഥാന്‍ ടൈംസിലെ ശ്രീനിവാസ റാവു അപ്പരസു എത്തി. തെലങ്കാനയിലെ 220 വര്‍ഷംപഴക്കമുള്ള സങ്കറെഡ്ഡി ജയിലില്‍ ഒരു ദിവസം കഴിച്ചു കൂട്ടാനുള്ള ശ്രീനിവാസ റാവുവിന്‍റെ ആവശ്യം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്ന് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടന്‍റ് സന്തോഷ് കുമാര്‍ റോയ് വ്യക്തമാക്കി. ജയിലില്‍ കഴിയുക എന്നത് ആരെയും ഭയപ്പെടുത്തുന്ന കാര്യമാണ്. ജയില്‍ ഭക്ഷണവും ഇരുണ്ട മുറിയും ഉള്ള അന്തരീക്ഷം ഏതൊരാള്‍ക്കും വന്യമായ ഭീതി ഉണ്ടാക്കുന്നതാണ്. ഇവിടേക്കാണ് ശ്രീനിവാസ റാവു അപ്പരസു എത്തിയതും. ഏതൊരു തടവുകാരനും ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് 500 രൂപ നല്...

ഊട്ടി മലകളുടെ റാണി (ooty queen of hill station)

Image
തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. വര്‍ഷംതോറും ഊട്ടിയുടെ സൌന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ സൌകര്യത്തിന് വേണ്ടിയാണ് ഊട്ടിയെന്ന സരള നാമം കൈകൊണ്ടത്. മഞ്ഞിന്റെ ശിരോവസ്ത്രമണിഞ്ഞ് നില്ക്കുന്ന നീലഗിരിക്കുന്നുകളുടെ പശ്ചാതലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നത്. നീലമലകള്‍ എന്നും ഇവയ്ക്ക് പേരുണ്ട്. 12 വര്‍ഷത്തിലൊരിയ്ക്കല്‍  മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളാവാം ഈ സ്ഥലനാമത്തിന് കാരണം. മലനിരകളെയാകെ നീലനിറത്തില്‍ മുക്കുന്ന ഈ പുഷ്പോത്സവം കാണാന്‍ വിദൂരങ്ങളില്‍  നിന്ന് പോലും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഇവിടമാകെ സമൃദ്ധമായി കാണപ്പെടുന്ന യൂക്കാലിപ്സ് മരങ്ങളില്‍  നിന്ന് പ്രസരിക്കുന്ന നീലനിറത്തിലുള്ള പുകയാണ് മലനിരകള്‍ക്ക് നീലനിറം നല്കുന്നതെന്നാണ് ആളുകള്‍ പറയുന്നത്. ഊട്ടിയുടെ പൂര്‍വ്വചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന ആധികാരികമായ രേഖകളോ പ്രമാണങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. എറെ ജ...