കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

3.മുഴപ്പിലങ്ങാട് ബീച്ച്


ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ച് കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നാല് കിലോമീറ്റര്‍ ആണ് ഈ ബീച്ചിന്റെ നീളം. കണ്ണൂരിനും തലശ്ശേരിക്കും മധ്യേ എന്‍ ച്ച് 66ല്‍ ആണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

ഡ്രൈവ് ഇന്‍ ബീച്ച് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന‌ത് മുഴപ്പില‌ങ്ങാട് ബീച്ചാണ്. ഇന്ത്യയിലെ തന്നെ ഏറ്റ‌വും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പില‌ങ്ങാ‌ട് ബീച്ച് സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലാണ്. അറബിക്കടലിന്റെ കരയിലായി നാലു കിലോമീറ്ററോളം നീണ്ട് കിടക്കു‌ന്ന ഈ മണല്‍പരപ്പില്‍ ഡ്രൈവ് ചെയ്യാന്‍ നി‌രവധി ആളുകല്‍ എത്താറുണ്ട്. എത്തിച്ചേരാന്‍ കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാ‌യി ദേശീയ പാത 17ന് സമാന്തരമായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്ന‌ത്. കണ്ണൂരില്‍ ‌നിന്ന് 15 കിലോമീറ്ററും തലശ്ശേരിയില്‍ നിന്ന് 7 കിലോമീറ്ററും യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്തിച്ചേരാം. കനത്തമഴയുള്ള സമയങ്ങളൊഴികെ ബാക്കി ഏത് സമയത്തും ഇവിടെ സന്ദര്‍ശിക്കാം.

 

മരുഭൂമിപോലെ കണ്ണാത്തദൂരത്തോളം പരന്ന് കിടക്കുന്ന മണല്‍പ്പരപ്പാണ് മുഴ‌പ്പിലങ്ങാട് ബീച്ചിലെ ആകര്‍ഷണങ്ങളില്‍ ഒന്ന്. സ്പീഡ് ലിമിറ്റ് സുരക്ഷയെ മുന്‍നിര്‍ത്തി മുഴപ്പിലങ്ങാട് ബീച്ചില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതിയില്‍ മാത്രമെ ഡ്രൈവ് ചെയ്യാന്‍ അനുമതിയുള്ളൂ.






Comments

Popular posts from this blog

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

ഊട്ടി മലകളുടെ റാണി (ooty queen of hill station)

Meesapulimala (മീശപുലിമല ട്രെക്കിങ്ങ്)