കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

5.ചേറായി ബീച്ച്

വൈപ്പിന്‍ ദ്വീപിനടുത്തുള്ള ചെറായി ബീച്ചിലേക്ക് കൊച്ചി നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട്. കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളിലൊന്നാണ് ചെറായി ബീച്ച്. കടലില്‍ കുളിക്കാനെത്തുന്നവര്‍ക്ക് പ്രിയപ്പെട്ട ചെറായി ബീച്ചില്‍ നിന്നാല്‍ അറബിക്കടലിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം. തെങ്ങും നെല്‍പാടങ്ങളുമുള്ള ചെറായി കേരളത്തിന്റെ കേരളത്തിന്റെ തനതുഭംഗി നല്‍കുന്നു.കടല്‍മാര്‍ഗവും റോഡ് മാര്‍ഗവും എളുപ്പത്തില്‍ ഇവിടെയെത്താം. ടൂറിസ്റ്റുകള്‍ക്കായി കടല്‍വിഭവങ്ങള്‍ വിളമ്പുന്ന നിരവധി ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഒപ്പം മികച്ച താമസസൗകര്യവും ചെറായില്‍ ലഭ്യമാണ്. കടല്‍വിഭവങ്ങളും ആഘോഷങ്ങളും പൊടിപൊടിക്കുമെങ്കിലും ചെറായി ബീച്ചില്‍ മദ്യം അനുവദനീയമല്ല. പോലീസ് പിടിച്ചാല്‍ പിഴയും അടക്കേണ്ടിവരും ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടിവരും.




 

എറണാകുളം ജില്ലയിലെ വൈപ്പിനിലാണ് ചേറായി ബീച്ച് സ്ഥിതി ചെയ്യുന്നത്. കൊച്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. 6 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് പരവൂര്‍ ആണ് ചേറായില്‍ ബീച്ചിന് അടുത്തുള്ള നഗരം. പത്ത് കിലോമീറ്റര്‍ അകലെയായാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം.





Comments

Popular posts from this blog

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

ഊട്ടി മലകളുടെ റാണി (ooty queen of hill station)

Meesapulimala (മീശപുലിമല ട്രെക്കിങ്ങ്)