ഊട്ടി മലകളുടെ റാണി (ooty queen of hill station)
തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. വര്‍ഷംതോറും ഊട്ടിയുടെ സൌന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ സൌകര്യത്തിന് വേണ്ടിയാണ് ഊട്ടിയെന്ന സരള നാമം കൈകൊണ്ടത്. മഞ്ഞിന്റെ ശിരോവസ്ത്രമണിഞ്ഞ് നില്ക്കുന്ന നീലഗിരിക്കുന്നുകളുടെ പശ്ചാതലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നത്. നീലമലകള്‍ എന്നും ഇവയ്ക്ക് പേരുണ്ട്. 12 വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളാവാം ഈ സ്ഥലനാമത്തിന് കാരണം. മലനിരകളെയാകെ നീലനിറത്തില്‍ മുക്കുന്ന ഈ പുഷ്പോത്സവം കാണാന്‍ വിദൂരങ്ങളില്‍ നിന്ന് പോലും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഇവിടമാകെ സമൃദ്ധമായി കാണപ്പെടുന്ന യൂക്കാലിപ്സ് മരങ്ങളില്‍ നിന്ന് പ്രസരിക്കുന്ന നീലനിറത്തിലുള്ള പുകയാണ് മലനിരകള്‍ക്ക് നീലനിറം നല്‍കുന്നതെന്നാണ് ആളുകള്‍ പറയുന്നത്. ഊട്ടിയുടെ പൂര്‍വ്വചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന ആധികാരികമായ രേഖകളോ പ്രമാണങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. എറെ ജ...






Web development Company in Kerala, India
ReplyDeleteBest Digital Marketing Company in Kochi, Kerala, India
Best Restaurants in Kochi, Kerala, India