500 രൂപയ്ക്ക് 24 മണിക്കൂര്‍ ജയില്‍ വാസം


500 രൂപയ്ക്ക് 24 മണിക്കൂര്‍ ജയില്‍ വാസം ; അനുഭവം പങ്കുവെച്ച്‌ ആദ്യ സന്ദര്‍ശകന്‍

ഹൈദരാബാദ് : തെലുങ്കാനയിലെ മെഡാക്ക് ജയിലില്‍ 500 രൂപ അടച്ചാല്‍ 24 മണിക്കൂര്‍ ജയിലില്‍ ചിലവഴിക്കുന്ന ജയില്‍ ടൂറിസം പദ്ധതി ആവിഷ്കരിച്ചിരുന്നു. ആകര്‍ഷകമായ ഇത്തരമൊരു അവസരത്തിനായി ദിവസങ്ങളോളും ആരും എത്തിയിരുന്നില്ല. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജയില്‍ അനുഭവം അറിയാന്‍ ആദ്യ ടൂറിസ്റ്റ് ഹിന്ദുസ്ഥാന്‍ ടൈംസിലെ ശ്രീനിവാസ റാവു അപ്പരസു എത്തി.

തെലങ്കാനയിലെ 220 വര്‍ഷംപഴക്കമുള്ള സങ്കറെഡ്ഡി ജയിലില്‍ ഒരു ദിവസം കഴിച്ചു കൂട്ടാനുള്ള ശ്രീനിവാസ റാവുവിന്‍റെ ആവശ്യം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്ന് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടന്‍റ് സന്തോഷ് കുമാര്‍ റോയ് വ്യക്തമാക്കി.

ജയിലില്‍ കഴിയുക എന്നത് ആരെയും ഭയപ്പെടുത്തുന്ന കാര്യമാണ്. ജയില്‍ ഭക്ഷണവും ഇരുണ്ട മുറിയും ഉള്ള അന്തരീക്ഷം ഏതൊരാള്‍ക്കും വന്യമായ ഭീതി ഉണ്ടാക്കുന്നതാണ്. ഇവിടേക്കാണ് ശ്രീനിവാസ റാവു അപ്പരസു എത്തിയതും.

ഏതൊരു തടവുകാരനും ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് 500 രൂപ നല്‍കിയ ശ്രീനിവാസ റാവുവിന് ജയിലനകത്ത് ലഭിച്ചത്. ഒരു ദിവസം ജയില്‍ യൂണിഫോമില്‍ സെല്ലിനുള്ളില്‍ ശ്രീനിവാസ റാവു കഴിഞ്ഞു. സെല്ലിനുള്ളില്‍ ഒരു പ്ലേറ്റും �ാസും നല്‍കിയിരുന്നു. തറയിലായിരുന്നു ഉറക്കം. മറ്റു സൗകര്യങ്ങളൊന്നും ലഭിച്ചില്ല. രാത്രിയില്‍ കൊതുകുകള്‍ മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്.

ജയിലനുഭവം ടൂറിസ്റ്റുകള്‍ക്ക് മോശമായിരിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. നിരാശപ്പെടുത്തുന്നതായിരുന്നു ഭക്ഷണം. ചോറും, രസവും, പരിപ്പുകറിയുമൊക്കെയായിരുന്നു വാഗ്ദാനമെങ്കിലും പേരിനൊരു ചോറും വെള്ളംനിറഞ്ഞ പരിപ്പുകറിയുമാണ് ലഭിച്ചതെന്ന് ശ്രീനിവാസ റാവു പറയുന്നു. ഫീല്‍ ദി ജയില്‍ എന്ന പരിപാടി പരാജയപ്പെടാനാണ് സാധ്യത. ഒരിക്കല്‍ വന്നവര്‍ മറ്റുള്ളവരെ ഇവിടേക്ക് വരുവാന്‍ വേണ്ടി പറയില്ലെന്നും ശ്രീനിവാസ റാവു പറയുന്നു.

Comments

Popular posts from this blog

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

ഊട്ടി മലകളുടെ റാണി (ooty queen of hill station)

Meesapulimala (മീശപുലിമല ട്രെക്കിങ്ങ്)