കൂർഗ്

കണ്ണൂർ ജില്ലയുടെ കിഴക്കേയറ്റമായ ഇരിട്ടി വഴി കൂട്ടുപുഴയിലേയ്ക്ക്. പണ്ട് ബ്രിട്ടീഷുകാര് നിര്മ്മിച്ച ഇടുങ്ങിയ പാലം കടന്നാല് കർണ്ണാടകയിലേയ്ക്ക് കടക്കുകയായി. പിന്നെ വനത്തിലൂടെ ചുരം കയറ്റം. യാത്ര അവസാനിക്കുന്നത് വിരാജ്പേട്ടയിലാണ്. പഴയ കുടക് രാജാവായിരുന്ന വീരരാജേന്ദ്രന്റ
െ ഓര്മ്മകളുണര്ത്തുന്ന വീരരാജ പേട്ട ആണത്രേ പില്കാലത്ത് വിരാജ്പേട്ട ആയത്. ഈ വഴി കൂടാതെ വയനാട് ചുരം കയറി തോല്പെട്ടി വഴി കുടകിന്റെ അതിര്ത്തി ഗ്രാമമായ കുട്ടയില് എത്തുന്ന യാത്രാമാര്ഗവും ഉണ്ട്.ചന്നം പിന്നം പെയ്യുന്ന മഴയോട് കിന്നാരം പറഞ്ഞ്,കോടമഞ്ഞിന്റെ കമ്പളം പുതച്ച് കുടകിന്റെ കാഴ്ചകളിലേയ്ക്ക് ഇറങ്ങി..
ഗതകാല പ്രൗഢി കൈവിടാതെ മടിക്കേരി
ജില്ലാ ആസ്ഥാനം കൂടിയായ മടിക്കേരി പട്ടണത്തെ കുടകിന്റെ ഹൃദയമായാണ് വിലയിരുത്തപ്പെട
ുന്നത്.ബ്രിട്ടീഷുകാര് മെര്ക്കാറ എന്നു വിളിച്ചിരുന്ന മടിക്കേരിയുടെ പ്രധാന ആകര്ഷണം കോട്ടയും കൊട്ടാരവുമാണ്.പ്രധാന സര്ക്കാര് ഓഫീസുകള് പ്രവര്ത്തിക്കു
ന്നത് ഇതിനുള്ളില് ആയതിനാല് ഇന്നും കുടകിന്റെ ഭരണം നിയന്ത്രിക്കുന്
നത് ഈ കൊട്ടാരത്തില് നിന്നാണെന്നു പറയാം.ഗതകാല പ്രൗഢിയുടെ തലയെടുപ്പില് സന്ദര്ശകരെ സ്വാഗതം ചെയ്യുന്ന മടിക്കേരി കോട്ടയുടെ ചുറ്റുമാണ് മടിക്കേരി പട്ടണം വ്യാപിച്ചു കിടക്കുന്നത്.കോട്ടയുടെ വടക്കു കിഴക്കേ മൂലയില് കൂറ്റന് രണ്ട് ആനകളുടെ ശില്പങ്ങളുണ്ട്.
കോട്ടയ്ക്കുള്ളിലെ വീരഭദ്രക്ഷേത്രം ബ്രിട്ടീഷുകാരുട
െ കാലത്ത് പള്ളിയാക്കി മാറ്റി.ഇന്ന് ഇത് മ്യൂസിയമാണ്.കൂട
ാതെ മഹാത്മാഗാന്ധി വായനശാലയും മടിക്കേരി ജയിലും കോട്ടയ്ക്കുള്ളിലാണ്.രാവിലെ 10 മുതല് വൈകുന്നേരം 5.30 വരെയാണ് കോട്ടയില് സന്ദര്ശകര്ക്ക് പ്രവേശനം.
മടിക്കേരിയുടെ ബാല്ക്കണിയായ രാജാസീറ്റിലേയ്ക്കാണ് ഇനി യാത്ര. രാജകീയമായി അല്പനേരമിരുന്ന് കുടകിന്റെ ഭംഗി ആസ്വദിക്കാനുള്ള ഇടം കൂടിയാണിത്. മനോഹരമായ ഈ പൂന്തോപ്പില് നിന്നാല് കുടകിന്റെ ആകമാന ഭൂപ്രകൃതിയുടെ ഒരു വിഹഗ വീക്ഷണം ലഭിക്കും.ആകാശ നീലിമയില് അലിഞ്ഞുചേരുന്ന മലമടക്കുകളും അവയ്ക്കു മുകളില് ഒഴുകി നീങ്ങുന്ന കോടമഞ്ഞും പച്ചവിരിച്ച പാടങ്ങളും വളഞ്ഞു പുളഞ്ഞുപോകുന്ന പാതകളും അടങ്ങിയ മനോഹര ഫ്രെയിം.കുടകിലെ രാജാക്കന്മാര് പത്നീസമേതം സായാഹ്നങ്ങള് ചിലവഴിച്ചിരുന്ന സ്ഥലമായിരുന്നതു കൊണ്ടാണ് രാജാസീറ്റ് എന്ന പേരുവന്നത്.രാജാവ് ഇരുന്ന മണ്ഡപം ഇപ്പോഴും ഉദ്യാനത്തിലുണ്ട്. പൂന്തോട്ടത്തിനു നടുവിലായി മ്യൂസിക് ഫൗണ്ടന് ഒരുക്കിയിരിക്കു
ന്നു.പ്രണയം പൂത്തുലഞ്ഞ ഉദ്യാനത്തിലൂടെ മൂടല് മഞ്ഞിനെ വകഞ്ഞുമാറ്റി മഴത്തുള്ളികളോടു കിന്നാരം പറഞ്ഞ് കൈകോര്ത്തു നടക്കാന് കൊതിക്കുന്ന കമിതാക്കളുടെയും സ്വപ്ന ഭൂമിയാണ് രാജാസീറ്റ്.പാര്ക്കിനു സമീപം കുട്ടികള്ക്കായി ടോയി ട്രയിനും പ്രവര്ത്തിക്കുന്നുണ്ട്.രാവിലെ 5.30 മുതല് രാത്രി 8 വരെയാണ് സന്ദര്ശന സമയം.
അഭയാര്ത്ഥികളുടെ സ്വര്ഗ്ഗത്തില്‍
മടിക്കേരിയില് നിന്ന് ബൈലക്കുപ്പെ കടന്ന് കുശാല്നഗറിലേയ്ക്ക് എത്തിയപ്പോള് പെട്ടെന്ന് ടിബറ്റില് എത്തിയ പ്രതീതിഇത് കുശാല്നഗറിലെ ടിബറ്റന് സെറ്റില്മെന്റ്.ജന്മനാടിനെക്കു
റിച്ചുള്ള ഓര്മ്മകള് മനസ്സില് മായാതെ കാത്തുസൂക്ഷിച്ച്, കര്ണാടക സര്ക്കാര് നല്കിയ 3000 ഏക്കറില് ഒരു കൊച്ചു ടിബറ്റിനെ പുനസൃഷ്ടിക്കുന്ന അഭയാര്ത്ഥികളുടെ സ്വര്ഗം. 1949 ല് ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തില് വംശം നശിക്കാതിരിക്കാന് പലായനം ചെയ്ത ബുദ്ധസന്യാസിമാരുടെ പിന്മുറക്കാരാണിവിടെ പാര്ക്കുന്നത്. അയ്യായിരത്തിലധികം സന്യാസിമാരുള്ള ഈ വിഹാരത്തിന് ഇന്ന് സ്വന്തമായി കോളേജുകളും വീടുകളും കൃഷിയിടങ്ങളും ആശുപത്രികളുമൊക്കെയുണ്ട്.
അഭയാര്ത്ഥികളുടെ സ്വര്ഗത്തിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചപ്പോഴേ മഴ തകര്ത്തു പെയ്യാന് തുടങ്ങിയിരുന്നു.ആകാശം മുട്ടുന്ന ക്ഷേത്രഗോപുരത്തിനു മുകളില് പെനോര് റിംപോച്ചയുടെ വലിയൊരു ചിത്രം സ്ഥാപിച്ചിരിക്കുന്നു.ക്ഷേത്രത്തിനിരുവശവും ദീപങ്ങള് തെളിയിക്കാനായി രണ്ടുകെട്ടിടങ്ങള്.
ക്ഷേത്രത്തിന് ഇടതു വശത്തായി പദ്മസംഭവബുദ്ധവിഹാരം.നീളന് പടവുകള് കയറി അകത്തേയ്ക്ക്.ചുവര് ചിത്രങ്ങള് നിറഞ്ഞ ഹാളിന്റെ അറ്റത്താണ് പ്രാര്ത്ഥന നടക്കുന്നത്.അകമ്പടിയായി നാദസ്വരവും തുകല്വാദ്യങ്ങളും.മെറൂണ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് തല മുണ്ഡനം ചെയ്ത ലാമമാരെ പരസ്പരം തിരിച്ചറിയാന് വിഷമമാണ്.
നിസര്ഗദാമകുശാല്നഗറിനു സമീപം തന്നെയുള്ള നിസര്ഗദാമയാണ് അടുത്ത ലക്ഷ്യം.കാവേരി നദിക്കു കുറുകെയുള്ള മനോഹരമായ തൂക്കുപാലം കടന്നു വേണം 64 ഏക്കര് വിസ്തൃതിയുള്ള ഈ ദ്വീപിലെത്താന്
.മുളങ്കാടുകള്ക്കു നടുവിലെ കല്ലു പാകിയ നടപ്പാതകളും പച്ചിലച്ചാര്ത്തുകള് കുടപിടിക്കുന്ന മരച്ചുവടുകളും ഏറുമാടങ്ങളും നിസര്ഗദാമയെ പ്രണയജോഡികളുടെ ഇഷ്ടസങ്കേതമാക്കുന്നു.മാന് പാര്ക്കും ആന സവാരിയും ബോട്ടിംഗും ആയുര്വേദ മസാജ് സെന്ററുമെല്ലാം ഈ കൊച്ചു ദ്വീപില് ഒരുക്കിയിട്ടുണ്ട്.
തുടിക്കുന്ന ഓര്മ്മകളുമായി മലമുകളിലൊരു കൊട്ടാരം
കുടക് യാത്രയില് നല്ക്നാട് കൊട്ടാരം ഒഴിവാക്കിയാല് അതൊരു തീരാനഷ്ടം തന്നെ ആയിരിക്കും.കക്കാബേ വഴി മലകയറി കാടിനുള്ളിലേയ്ക്ക്.കുടകിന്റെ രാജഭരണചരിത്രത്തില് ഈ കൊട്ടാരത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്.ടിപ്പു സുല്ത്താന് കുടക് കീഴടക്കിയപ്പോള്‍ 1792 ല് അന്നത്തെ രാജാവായിരുന്ന ദൊഢവീരരാജേന്ദ്ര നിര്മ്മിച്ചതാണ് വനമേഖലയിലെ ഈ കൊട്ടാരം.ഇവിടെ ഇരുന്ന് യുദ്ധതന്ത്രങ്ങള് രൂപപ്പെടുത്തിയ ദൊഢവീര അവസാനം ടിപ്പുവില് നിന്ന് കുടക് തിരിച്ചു പിടിക്കുക തന്നെ ചെയ്തു.കുടകിന്റ
െ രാജപരമ്പരയിലെ അവസാന കണ്ണിയായിരുന്ന ചിക്കവീരരാജേന്ദ്രയുടെ അവസാനത്തെ അഭയകേന്ദ്രം എന്ന നിലയിലാണ് കുടകര്ക്ക് നല്ക്നാട് കൊട്ടാരവുമായുള്ള വൈകാരിക ബന്ധം.1834 ല് ഇവിടെ നിന്നാണ് ബ്രിട്ടീഷുകാര് അദ്ദേഹത്തെ പിടികൂടിയത്.ചിക്കവീരയേയും മകളേയും അവര് ബ്രിട്ടണിലേയ്ക്ക് കൊണ്ടുപോകുകയും മകളെ ക്രിസ്തുമതത്തിലേയ്ക്ക് ചേര്ക്കുകയും ചെയ്തു.സാമ്രാജ്യവും മകളും സ്വത്വവും നഷ്ടപ്പെട്ട ദുഃഖത്തില് അദ്ദേഹം ബ്രിട്ടണില് വച്ചാണ് മരണമടഞ്ഞത്.
കോട്ടവാതില് പോലെയുള്ള കൂറ്റന് വാതില്പ്പാളികള് തള്ളിത്തുറന്ന് പ്രവേശിക്കുമ്പോള് മുറ്റത്തു തന്നെ ഒരു മണ്ഡപം കാണാം.പടവുകള് കയറി കൊട്ടാരത്തിലേയ്ക്ക്.അപൂര്വങ്ങ
ളായ ചുവര് ചിത്രങ്ങളുടെയും കൊത്തുപണികളുടെയും കേന്ദ്രമാണ് നല്ക്നാട് കൊട്ടാരം
മനം മയക്കും ജലപാതങ്ങള്

 

 

വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ശാലീനതയല്ല; രൗദ്രതയാണെന്ന് ആരും സമ്മതിച്ചു പോകും മണ്സൂണില് കുടകിലെ വെള്ളച്ചാട്ടങ്ങള് കണ്ടാല്.മടിക്കേരി ടൗണില് നിന്ന് 9 കിലോ മീറ്റര് സഞ്ചരിച്ചാല് അബി വെള്ളച്ചാട്ടത്തില് എത്താം.കുടകരുടെ ഭാഷയില് അബി എന്നാല് വെള്ളച്ചാട്ടം എന്നു തന്നെയാണ് അര്ത്ഥം.കലങ്ങി മറിഞ്ഞ് വന്യഭാവത്തില് കുത്തിയൊഴുകുന്ന അബിയുടെ ഭാവപ്പകര്ച്ച കാണേണ്ടതു തന്നെ.സഞ്ചാരികളുടെ സൗകര്യാര്ത്ഥം വെള്ളച്ചാട്ടത്തിന് അഭിമുഖമായി ഒരു തൂക്കുപാലം നിര്മ്മിച്ചിട്ടുണ്ട്.സെല്ഫി പ്രേമികളുടെ തിക്കും തിരക്കുമാണവിടെ.വാരിപ്പുണരുന്ന കോടമഞ്ഞിനൊപ്പം വെള്ളച്ചാട്ടത്തില് നിന്നു ചിതറിത്തെറിക്കുന്ന നേര്ത്ത ജലകണങ്ങള് കൂടിയാകുമ്പോള് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.പ്രകൃതിയിലേയ്ക്ക് ലയിച്ചു ചേരുന്നതു പോലെ.ക്യാമറ നനയാതിരിക്കാന് പതിയെ പിന്വാങ്ങേണ്ടി വന്നു.
അതിര്ത്തി ഗ്രാമമായ കുട്ടയ്ക്കു സമീപമാണ് ഇരുപ്പ് വെള്ളച്ചാട്ടം.ഏകദേശം 170 അടിയോളം ഉയരത്തില് നിന്നാണ് ജലം പതിക്കുന്നത്.ഇരുപ്പ് ക്ഷേത്രത്തിനു സമീപമുള്ള മൈതാനത്ത് വാഹനം പാര്ക്കു ചെയ്ത ശേഷം നടന്നു വേണം വെള്ളച്ചാട്ടത്തില് എത്താന്.അകലെയിരുന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന് പാകത്തില് സിമന്റ് ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ വെള്ളച്ചാട്ടത്തില് കുളിക്കാനുള്ള സൗകര്യവും ഉണ്ട്.ബ്രഹ്മഗിരിയില് നിന്ന് ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടം കുടകര്ക്ക് പുണ്യതീര്ത്ഥമാ
ണ്.സീതാന്വേഷണത്തിനായി ബ്രഹ്മഗിരിനിരകളില് എത്തിയ ശ്രീരാമന് ദാഹിച്ചപ്പോള് ലക്ഷ്മണന് അസ്ത്രം തൊടുത്ത് ജലപ്രവാഹമുണ്ടാക്കിയ സ്ഥലമാണത്രേ ഇരുപ്പ്.അതുകൊണ്ട് തന്നെ ഇരുപ്പിന് ലക്ഷ്മണതീര്ത്ഥ
ം എന്നും പേരുണ്ട്.

N:B- തലശ്ശേരിയിൽ നിന്ന് അതിരാവിലെ ഇരിട്ടി, വീരാജ്‌പേട്ട വഴി കൂർഗിലേക്ക് യാത്ര തിരിക്കുക. തലശ്ശേരിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ യാത്രയുണ്ട് കൂർഗിലേക്ക്. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ യാത്ര ചെയ്താൽ കൂർഗിൽ എത്തിച്ചേരാം. തലശ്ശേരിയിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് യാത്ര പുറപ്പെട്ടാൽ രാവിലെ എട്ടുമണിക്ക് ഉള്ളിൽ കൂർഗിൽ എത്തിച്ചേരാം.


Comments

Popular posts from this blog

കേരള‌ത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches

ഊട്ടി മലകളുടെ റാണി (ooty queen of hill station)

Meesapulimala (മീശപുലിമല ട്രെക്കിങ്ങ്)