കേരളത്തിലെ 10 ബീച്ചുകള്‍ Kerala's Top 10 Beaches
7.ശംഖുമുഖം ബീച്ച്, തിരുവനന്തപുരം തിരുവനന്തപുരം ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മറ്റൊരു ബീച്ചാണ് ശംഖുമുഖം ബീച്ച്. കാനായി കുഞ്ഞിരാമന് തീര്‍ത്ത ജലകന്യക എന്ന ശില്പം ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. 8.ചാവക്കാട് ബീച്ച് തൃശൂര്‍ ജില്ലയിലെ ചാവക്കാടാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലേയായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് കാണാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. ആധുനികവല്‍ക്കരണം കൊണ്ട് മലിനമായിട്ടില്ലാത്ത വൃത്തിയുള്ള കടല്‍ത്തീരമാണ് ചാവക്കാട് ബീച്ചിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന ഒരു ഘടകം. വിളക്കുമാടവും നെടുനീളന്‍ തെങ്ങിന്തോപ്പുകളുമടങ്ങിയ മനോഹരമായ പ്രകൃതിക്കാഴ്ചകള് കിട്ടും ചാവക്കാട് ബീച്ചില്‍ നിന്നും. തൃശ്ശൂര്‍ ജില്ലയിലെ മനോഹരമായ കാഴ്ചകളിലൊന്നാണ് ചാവക്കാട് ബീച്ച്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ച്. ഗുരുവായൂര്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതിചെയ്യുന്നത്...





Comments
Post a Comment