Meesapulimala (മീശപുലിമല ട്രെക്കിങ്ങ്) 2640 മീറ്റർ ഉയരമുള്ള മീശപുലിമല, ഗുജറാത്ത് അതിർത്തിലെ തപ്തി നദീതീരം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന സഹ്യപർവത നിരകളിലെ ട്രെക്ക് ചെയ്യാൻ അനുവദനീയമായ ഏറ്റവും ഉയരമുള്ള പർവതമാണ് (ഏറ്റവും ഉയരമുള്ള പർവതം 2690 മീറ്റർ ഉയരമുള്ള ആനമുടി ആണ്, എങ്കിലും അങ്ങോട്ട് പ്രവേശനം അനുവദനീയമല്ല). നയനമനോഹരമായ പുൽമേടുകൾ താണ്ടുമ്പോഴും മുകളിലെത്തുമ്പോഴും ഉള്ള കാഴ്ചകൾ അതിമനോഹരമാണ്. മേഘങ്ങൾ നമുക്കു താഴെ, ഇടക്ക് മഞ്ഞിൽ പൊതിയുന്ന മലകൾ, മഞ്ഞു മാറുമ്പോൾ കാണുന്ന വിസ്മയങ്ങൾ. നേപ്പാളിന്റെ ദേശിയ പുഷ്പവും അരുണാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്പവുമായ റോഡോഡെൻഡ്രോൺ മീശപുലിമലയിൽ സാധാരണമാണ്. കുറിഞ്ഞി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും കരിംകുളവും കണ്ടുള്ള KFDC മീശപുലിമല ട്രെക്കിങ്ങ് അത്യന്തം ഹൃദ്യവും ഓർമകളിൽ തങ്ങി നിൽക്കുന്നതുമാണ്. റോഡോ വാലിയിൽ നിന്നുമുള്ള ട്രെക്ക് താരതമ്യേനെ ആയാസരഹിതവുമായതിനാൽ ട്രെക്കിങ്ങിൽ മുൻപരിചയം ഇല്ലാത്തവർക്കും പരിഗണിക്കാവുന്നതാണ്. മീശപുലിമല ട്രെക്കിങ്ങ് നടത്തുന്ന മൂന്നാർ KFDC ഉദ്യോഗസ്ഥരിൽ നിന്നും അറിഞ്ഞ ചില വിവരങ്ങൾ അത്ര സുഖകരമായിരുന്നില്ല. പര...
Comments
Post a Comment